മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണ്‍ പുറത്തിറക്കാനൊരുങ്ങി ഗൂഗിള്‍. പിക്‌സല്‍ 9 എ എന്ന പേരിലാണ് പുതിയ ഫോണ്‍ വിപണിയിലെത്തുന്നത്. മാര്‍ച്ച് 19 മുതല്‍ ഈ ഫോണ്‍ പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്ടുകള്‍ പറയുന്നത്. മാര്‍ച്ച് 26-ന് ഇത് വില്പനയ്‌ക്കെത്തും. 128 ജിബി സ്റ്റോറേജ് ഓപ്ഷന് 42,000 രൂപ ആണ് പ്രതീക്ഷിക്കുന്ന വില.
അടുത്തിടെ ആപ്പിള്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണായ ഐഫോണ്‍ 16 ഇ അവതരിപ്പിച്ചിരുന്നു. 60,000 രൂപയായിരുന്നു ഐഫോണ്‍ 16 ഇ-യുടെ വില. ഈ പശ്ചാത്തലത്തിലാണ് ഗൂഗിളും മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണ്‍ അവതരിപ്പിക്കുന്നത്.
പിക്‌സല്‍ 9 എ-യുടെ സ്‌പെസിഫിക്കേഷന്‍സ്
വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, പിക്‌സല്‍ 9 എയില്‍ ജി4 പ്രോസസര്‍, 6.3 ഇഞ്ച് ആക്റ്റുവ ഡിസ്‌പ്ലെ, ഗൊറില്ല ഗ്ലാസ് സംരക്ഷണം, 8 ജിബി റാം, 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവ ഉണ്ടാകും. ഇത് വാട്ടര്‍, ഡസ്റ്റ് പ്രൂഫ് ആയിരിക്കും.
മിഡ് റേഞ്ച് മാര്‍ക്കറ്റില്‍ ഗൂഗിളിന്റെ മത്സരം
മിഡ് റേഞ്ച് സെഗ്മെന്റില്‍ ആപ്പിള്‍, സാംസങ്ങ് തുടങ്ങിയ കമ്പനികള്‍ക്ക് ശക്തമായ മത്സരം നല്‍കാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നത്. പിക്‌സല്‍ 9 എയുടെ വിലയും സ്‌പെസിഫിക്കേഷനുകളും കണക്കിലെടുക്കുമ്പോള്‍, മിഡ് റേഞ്ച് വിപണിയില്‍ ഇത് ശക്തമായ ഒരു ഓപ്ഷനാകുമെന്ന് പ്രതീക്ഷിക്കാം. ഗൂഗിള്‍ പിക്‌സല്‍ 9എ മാര്‍ച്ച് 19-ന് പ്രീ ഓര്‍ഡര്‍ ആരംഭിക്കുമെന്നും മാര്‍ച്ച് 26-ന് ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുമെന്നുമാണ് ടെക് ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . 42,000 രൂപ എന്ന വിലയില്‍ ഇത് മിഡ് റേഞ്ച് വിപണിയില്‍ ശ്രദ്ധേയമായ സ്ഥാനം പിടിക്കുമെന്ന് ഗൂഗിള്‍ കരുതുന്നു.