കേരള യാത്ര പിണറായി നയിക്കുന്നത് വിഭാഗീയത രൂക്ഷമായതിനാല്‍: ചെന്നിത്തല
നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം നടത്തുന്ന കേരള യാത്ര പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വ്യക്തമാക്കിയത് വിഭാഗീയത രൂക്ഷമായതിന്റെ തെളിവാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായതിന്റെ തെളിവാണ് കേരള യാത്ര പിണറായി നയിക്കുമെന്നത്. സാധാരണഗതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയോ പ്രതിപക്ഷ നേതാവോ ആണ് യാത്രനയിക്കാറുള്ളത്. അതിനാല്‍ പിണറായി ജാഥ നയിക്കുന്നതില്‍ ദുരൂഹതയുണ്ട്. മറ്റു പല പൊളിറ്റ് ബ്യൂറോ മെംബർമാരെ ഒഴിവാക്കിയാണ് പിണറായിയെ ചുമതല ഏല്‍പ്പിച്ചതെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.
സിവിൽ പൊലീസ് ഓഫിസർ ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉത്തരമേഖല എഡിജിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിഷയത്തില്‍ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും തുടർനടപടി. പൊലീസുകാരന്റെ കുടുംബാംഗങ്ങളെ സംരക്ഷിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.