പൊലീസുകാരന്‍ ജീവനൊടുക്കിയ സംഭവം ദൌര്‍ഭാഗ്യകരം: ആഭ്യന്തരമന്ത്രി
കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ ജീവനൊടുക്കിയ സംഭവം ദൌര്‍ഭാഗ്യകരമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എപി ഷാജിയെ സസ്പെന്‍ഡ് ചെയ്തത് അംഗീകരിക്കാനാവില്ല. എഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ തുടര്‍ നടപടിയുണ്ടാകുമെന്നും ചെന്നിത്തല അറിയിച്ചു.
കേസന്വേഷണത്തിന്റെ ഭാഗമായി മേലുദ്യോഗസ്ഥന് കൈമാറിയ അശ്ലീലചിത്രം അബദ്ധത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പിലെത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഷാജി വെള്ളിയാഴ്ചയാണ് ആത്മഹത്യ ചെയ്യുകയായിരുന്നു. പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാകാതെയാണ് മേലുദ്യോഗസ്ഥരും വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനിസ്‌ട്രേറ്ററും തനിക്കെതിരെ നടപടിയെടുക്കാന്‍ ശ്രമിച്ചതെന്ന് ഷാജി ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ദ്യാര്‍ഥികളോടുള്ള കടമകള്‍ എന്ന പേരില്‍ രക്ഷിതാക്കള്‍ തുടങ്ങിയ ഗ്രൂപ്പിലാണ് അശ്ളീല ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. ഇതേത്തുടര്‍ന്നു ഗ്രൂപ്പ് അഡ്മിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.