‘പൊലീസ്‌ സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ രാജന്‍ പ്രതിയായിരുന്നു’

വെള്ളി, 31 ഒക്‌ടോബര്‍ 2014 (08:34 IST)
അടിയന്തരാവസ്‌ഥക്കാലത്തെ പൊലീസ്‌ സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ രാജന്‍ പ്രതിയായിരുന്നെന്ന്‌ ചീഫ്‌ വിപ്പ് പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. കേസില്‍ പ്രതിയായിരുന്ന രാജന്റെ സുഹൃത്ത്‌ ഒളിവില്‍ താമസിച്ചത്‌ തന്റെ മുറിയിലായിരുന്നു. അയാളാണ്‌ തന്നോട്‌ ഇക്കാര്യം പറഞ്ഞത്‌. സംഭവശേഷം രാജന്‍ മുറിയിലെത്തിയപ്പോള്‍ കൈ മുറിഞ്ഞിരുന്നു. അത്‌ എങ്ങനെ മുറിഞ്ഞു എന്ന ചോദ്യത്തിന്‌ അവള്‍ കടിച്ചതാണെന്ന്‌ രാജന്‍ മറുപടി നല്‍കിയതായി രാജന്റെ സൃഹൃത്ത്‌ തന്നോട്‌ പറഞ്ഞതായും പി സി ജോര്‍ജ്‌ പറഞ്ഞു. തെക്കുംഭാഗം മോഹന്‍ രചിച്ച ജനാധിപത്യ കേരളത്തില്‍ അച്യുതമേനോന്‍എന്ന പുസ്‌തകം എം.ജി. ശശിഭൂഷന്‌ നല്‍കി പ്രകാശിപ്പിക്കുകയായിരുന്നു പി സി ജോര്‍ജ്‌.
 
കോണ്‍ഗ്രസ്‌ വിചാരിച്ചിരുന്നെങ്കില്‍ രാജന്റെ ഉരുട്ടിക്കൊല ഒഴിവാക്കാനാകുമായിരുന്നു. രാജനെ കൊല്ലാനുള്ള നീക്കങ്ങളെ മുന്‍കൂട്ടി അറിഞ്ഞ്‌ തടയാന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്‌ കഴിയാതെ പോയെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി.
 
മുല്ലപ്പെരിയാര്‍ ഡാമിന്റെ കരാര്‍ തമിഴ്‌നാടുമായി രണ്ടാമത്‌ പുതുക്കിയതില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്‌. എന്നാല്‍ സി അച്യുതമേനോന്‍ അഴിമതി നടത്തിയിട്ടില്ല. പാര്‍ട്ടിയുടെ ശക്‌തമായ നിര്‍ദേശം ഉണ്ടായപ്പോള്‍ അനുസരിക്കുക മാത്രമാണു ചെയ്‌തത്‌. ദേശീയതലത്തില്‍ ബിജെപിക്കു പ്രതിപക്ഷമായി കോണ്‍ഗ്രസ്‌ വന്നില്ലങ്കില്‍ ജനാധിപത്യം തകരുമെന്നും പി സി ജോര്‍ജ്‌ പറഞ്ഞു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക