രാജമല മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ശ്രീനു എസ്

വ്യാഴം, 20 ഓഗസ്റ്റ് 2020 (11:06 IST)
രാജമല മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപനല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ കേന്ദ്ര ഗവണ്‍മെന്റ് മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.
 
അതേസമയം മണ്ണിടിച്ചില്‍ കാണാതായവരെ തിരഞ്ഞുള്ള അന്വേഷണം തുടരുകയാണ്. ആപകടം നടന്നിട്ട് ഇന്ന് പതിനേഴാം ദിവസമാണ്. മണ്ണിനടിയില്‍ അകപ്പെട്ട ശരീരങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് പെട്ടിമുടിയില്‍ തിരച്ചില്‍ നടക്കുന്നത്. ആറു മീറ്റര്‍ ആഴത്തില്‍ വരെ സിഗ്നല്‍ സംവിധാനമെത്തുന്ന റഡാറുകളാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍