തിരുവനന്തപുരത്ത് കനത്ത മഴ; ഒരാള്‍ മരിച്ചു

Webdunia
ശനി, 31 ഒക്‌ടോബര്‍ 2015 (09:11 IST)
തിരുവനന്തപുരത്ത് കനത്ത മഴ. വൈകിട്ടോടെ തുടങ്ങിയ മഴ അർധരാത്രിവരെ നീണ്ടു. തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെളളത്തിടിയിലായി. കുത്തിയൊലിച്ചു വന്ന മഴവെളളപാച്ചിലിൽപെട്ട് ഒരാൾ മരിച്ചു. കാഞ്ഞിരംകുളം കൊല്ലകോണം സ്വദേശി രാജൻ (42) ആണ് മരിച്ചത്.  

തൊട്ടടുത്ത ഓടിയിലെ മഴവെള്ളം കുത്തിയൊലിച്ച് വന്നപ്പോൾ രാജൻ അതിൽ വീണു പോവുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.തീദദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. തീരപ്രദേശത്ത് താമസിക്കുന്നവർക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.