കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരതിന് കാവി നിറം!

വ്യാഴം, 31 ഓഗസ്റ്റ് 2023 (13:44 IST)
കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അനുവദിച്ച് റെയില്‍വെ. ഇത്തവണ ഡിസൈനിലും നിറത്തിലും റെയില്‍വേ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കാവി നിറത്തിലുള്ള റേക്കാണ് ഇക്കുറി അനുവദിച്ചിട്ടുള്ളത്. എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ഇന്ന് രാവിലെയോടെ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. പാലക്കാട് ഡിവിഷനാണ് ഈ റേക്ക് അനുവദിച്ചിട്ടുള്ളത്. ഇത് പിന്നീട് മംഗലാപുരത്തേക്ക് എത്തിക്കും.
 
അതേസമയം ഏത് റൂട്ടിലാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുകയെന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമതീരുമാനമായിട്ടില്ല. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്കും ഗോവയില്‍ നിന്ന് എറണാകുളത്തേക്കുമുള്ള റൂട്ടുകളാണ് പരിഗണനയുള്ളത്. മംഗലാപുരത്ത് നിന്ന് രാവിലെ ആരംഭിക്കുന്ന സമയക്രമമാണ് പരിഗണിക്കുന്നത്. ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തി തിരിച്ച് 2 മണിയോടെ പുറപ്പെട്ട് 11 മണിയോടെ മംഗലാപുരത്തെത്തുന്ന റൂട്ടും ഇതിനൊപ്പം ഗോവ എറണാകുളം റൂട്ടും പരിഗണിക്കുന്നുണ്ട്. ദക്ഷിണ റെയില്‍വേ ബോര്‍ഡാണ് റൂട്ട് തീരുമാനിക്കുക. കേരളത്തിന് അനുവദിച്ച ആദ്യ വന്ദേ ഭാരത് തിരുവനന്തപുരം- കാസര്‍കോട് റൂട്ടിലാണ് ഓടുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍