പുതുക്കാട് രാപ്പാളില്‍ റെയില്‍വേ ട്രാക്കില്‍ ഇഷ്ടിക നിരത്തിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലെ സിഡ്നല് പോസ്റ്റ് നശിപ്പിച്ചതായും പരിശോധനയില്‍ വ്യക്തമായി.
ഇന്നു പുലര്‍ച്ചെ മൂന്നിന് മുംബൈ കന്യാകുമാരി ട്രെയിനിലെ ജീവനക്കാരാണ് റെയില്‍വേ ട്രാക്കില്‍ ഇഷ്ടിക നിരത്തിയ നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ ഇഷ്ടികയുടെ മുകളിലൂടെ കയറിയിറങ്ങിയെങ്കിലും അപകടമുണ്ടായില്ല. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരും റെയില്‍വേ സംരക്ഷണസേനയും എത്തി. കൂടുതല്‍ പരിശേധനകള്‍ നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.