റെയില്‍‌വെ സ്റ്റേഷനില്‍ പൊലീസുകാരന് കുത്തേറ്റു

വെള്ളി, 30 മെയ് 2014 (10:08 IST)
കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഇന്നു കാലത്താണ് സംഭവം. കൊട്ടാരക്കര സ്വദേശിയായ ജയേന്ദ്രബാബുവാണ് പൊലീസുകാരനെ കുത്തിയത്.

റെയില്‍വേ സ്‌റ്റേഷനിലെ വലിയ തിരക്ക് നിയന്ത്രിക്കാനെത്തിയ അബ്ദുള്‍ സലാമിനെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണ് ജയേന്ദ്രബാബു കത്തി കൊണ്ട് കുത്തിയത്. കുത്തേറ്റ സീനിയര്‍ സിവില്‍ പൊലീസ് ഓഫീര്‍ അബ്ദുള്‍ സലാം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

 ജയേന്ദ്രബാബു റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക