ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്‌റ്റിലായ ചുംബനസമരനേതാക്കളായ രാഹുല്‍ പശുപാലനും ഭാര്യയും മോഡലുമായ രശ്‌മി ആര്‍ നായരും കഴിഞ്ഞ ഏഴുമാസം കൊണ്ട് സമ്പാദിച്ചത് ലക്ഷങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെ ഇടപാടുകാരെ കണ്ടെത്തിയ സംഘം സമ്പാദിച്ചത് 15 ലക്ഷത്തോളം രൂപയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയിലൂടെയും ഫോണ്‍ വഴിയും ഇടപാടുകാരെ കണ്ടെത്തിയ രാഹുല്‍ പശുപാലനും രശ്‌മിയും 30,000 മുതല്‍ 80,000 രൂപവരെയാണ് ഇടപാടുകാരില്‍നിന്ന് ഇവര്‍ വാങ്ങിയതെന്ന് അന്വേഷണഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മംഗളം റിപ്പോര്‍ട്ടു ചെയ്‌തു. സ്വന്തം നിലയിലും രശ്‌മി ഇടപാടുകള്‍ നടത്തിയിരുന്നുവെന്നു അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ അക്ബര്‍ വഴി രശ്മി ഇരുപത്തിയഞ്ചിലേറെ പേരുമായി അനാശാസ്യത്തിലേര്‍പ്പെട്ടു. വരും ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടരുമെന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
അതേസമയം, ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് അന്വേഷണത്തില്‍ കര്‍ണാടക പൊലീസും ഇന്നുമുതല്‍ പങ്കുചേരും. പ്രായപൂര്‍ത്തിയാകാത്ത കര്‍ണാടക സ്വദേശിയും പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ അകപ്പെട്ട സാഹചര്യത്തിലാണ് ഇത്.
രശ്മി പലയിടങ്ങളിലായി പലര്‍ക്കും പെണ്‍കുട്ടികളെ എത്തിച്ച് നല്‍കിയിരുന്നതായും പൊലീസ് അന്വേഷത്തില്‍ വ്യക്തമായിട്ടുണ്ട്. ഇടപാടുകള്‍ നടത്തിയതും പെണ്‍കുട്ടികളെ ബ്ലാക് മെയില്‍ ചെയ്‌തു വലയിലാക്കിയിരുന്നതും രശ്‌മിയാണെന്നു പൊലീസിന് തെളിവ് ലഭിച്ചു. രാഹുല്‍ പശുപാലനും രശ്മിയും വര്‍ഷങ്ങളായി പെണ്‍വാണിഭം നടത്തി വന്നിരുന്നതായി പൊലീസിന് വ്യക്തമായ വിവരം ലഭിച്ചു.
രശ്‌മി മോഡലിംഗ് രംഗത്തുള്ള പെണ്‍കുട്ടികളെ സെക്‍സ് റാക്കറ്റിലേക്ക് എത്തിച്ചതായും സംശയമുണ്ട്. കൂടാതെ ഫോണിലൂടെ ഇടപാട് നടത്തുകയും അസ്ലീല ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തു പണം തട്ടിയിരുന്നതും രശ്‌മിയായിരുന്നു. ഭരണകക്ഷി എംഎല്‍എയടക്കമുള്ള നേതാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത് തിരുവനന്തപുരം സ്വദേശിനി മുബീനയാണെന്നു മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.