റേഡിയോ ജോക്കിയുടെ കൊലപാതകം; മുഖ്യപ്രതി അലിഭായി അറസ്റ്റില്‍
ചൊവ്വ, 10 ഏപ്രില്‍ 2018 (10:09 IST)
മടവൂരിൽ നാടൻപാട്ടുകാരൻ രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. അലിഭായി എന്നറിയപ്പെടുന്ന സാലിഹ് ബിൻ ജലാലിനെ ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വീസ റദ്ദാക്കാൻ പൊലീസ് സമ്മർദം തുടങ്ങിയപ്പോഴാണു മറ്റൊരു പേരിൽ അലിഭായി വിമാനത്താവളത്തിലെത്തിയത്. ഇന്നലെ കൊലപാതകം നടത്തിയ മൂന്നംഗ സംഘത്തിൽ പെട്ട ഷൻസീറിനെ പൊലീസ് പിടികൂടിയിരുന്നു.
പിടിയിലായ ഷൻസീർ കരുനാഗപ്പള്ളി സ്വദേശിയാണ്. പ്രതികൾക്ക് ആയുധം നൽകി സഹായിച്ച സ്ഫടികം സ്വാതിയുടെയും അറസ്റ്റ് രേഖപ്പെടുത്തിയാതായി പൊലീസ് വ്യക്തമാക്കി. രാജേഷിനെ അപ്പുണ്ണി പിടിച്ചുനിർത്തുകയും അലിഭായിയും ഷൻസീറും ചേർന്നു വെട്ടുകയുമായിരുന്നു.