സരിതയെ കണ്ടാല്‍ അന്നും ഇന്നും തിരിച്ചറിയില്ലെന്ന് ശെല്‍വരാജ്

ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (14:36 IST)
സരിതയെ കണ്ടാല്‍ അന്നും ഇന്നും താന്‍ തിരിച്ചറിയില്ലെന്ന് ആര്‍. ശെല്‍വരാജ് എംഎല്‍എ. സോളാര്‍ കമ്മീഷന് നല്‍കിയ മൊഴിയിലാണ് ശെല്‍വരാജ് ഇക്കാര്യം പറഞ്ഞത്. സോളാര്‍ കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ സരിത എസ് നായര്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നെ ആരോപണം ആര്‍. ശെല്‍വരാജ് എംഎല്‍എ നിഷേധിച്ചു.

തന്റെ മണ്ഡലത്തിലെ പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് 2012 ജൂലൈയില്‍ മുഖ്യമന്ത്രിയെ ഓഫിസിലെത്തി കണ്ടിരുന്നു. അപ്പോള്‍ സ്ത്രീകളടക്കം പലരെയും അവിടെ കണ്ടിരുന്നുവെന്നും എംഎല്‍എ മൊഴി നല്‍കി. സോളര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് സരിതയോടൊപ്പം താന്‍ മുഖ്യമന്ത്രിയെ ഓഫിസില്‍ സന്ദര്‍ശിച്ചുവെന്നും ഈ സമയം ശെല്‍വരാജ് എംഎല്‍എ
സോളര്‍ കേസിലെ പരാതിക്കാരനായ മല്ലേലില്‍ ശ്രീധരന്‍നായര്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക