വിവാദപ്രസംഗത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടു; മുന്‍കൂര്‍ ജാമ്യം തേടി ബാലകൃഷ്‌ണ പിള്ള ഹൈക്കോടതിയിലേക്ക്

Webdunia
ശനി, 6 ഓഗസ്റ്റ് 2016 (09:35 IST)
വിവാദപ്രസംഗത്തിന്റെ പേരില്‍ പ്രതി ചേര്‍ക്കപ്പെട്ട ആര്‍ ബാലകൃഷ്‌ണ പിള്ള ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. ജാമ്യമില്ല വകുപ്പുപ്രകാരം പത്തനാപുരം പൊലീസ് വ്യാഴാഴ്ച പൊലീസിനെതിരെ കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്.
 
നിയമവിദഗ്‌ധരുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാകും ജാമ്യാപേക്ഷയുമായി പിള്ള മുന്നോട്ടു പോകുക. 
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനാകും പിള്ളക്കു വേണ്ടി കോടതിയില്‍ ഹാജരാകുക. കോടതിയുടെ തീരുമാനത്തിനുശേഷം മാത്രമേ പൊലീസ് പിള്ളയില്‍ നിന്ന് മൊഴിയെടുക്കൂവെന്നാണ് സൂചന.
 
Next Article