നിയമസഭയുടെ സന്ദര്‍ശക ഗാലറിയില്‍ പ്രതിഷേധമുയര്‍ത്തിയ കെ.എസ് ആര് ടി.സി. പെന്‍ഷനര്‍ക്ക് ഒരു ദിവസത്തെ വെറും തടവ്. കണ്ടക്ടറായി വിരമിച്ച പേട്ട സ്വദേശി സതീഷിനാണ് തടവ് ലഭിച്ചത്.ഇന്ന് നടന്ന് സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം
മാത്യു ടി തോമസ് എം എല്‍ എയുടെ ശുപാര്‍ശയില്‍ എത്തിയ സതീഷ് സന്ദര്‍ശക ഗാലറിയില്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിഷേധക്കാരെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യുകയായിരുന്നു.സംഭവം സഭയെ അപമാനിക്കലാണെന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞത്.