താൻ പരിശീലിപ്പിക്കുന്ന ടിന്റു ലൂക്കയേയും ജിസ്ന മാത്യുവിനേയും സർക്കാർ അവഗണിച്ചുവെന്ന് ഒളിംപ്യൻ താരം പി ടി ഉഷ. ഇരുവർക്കും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരു സഹായവും നൽകിയില്ലെന്നും അതിനാൽ തന്നെ ചില സ്പോൺസർമാരോട് അല്ലാതെ മറ്റാരോടും കടപ്പാടില്ലെന്നും പി ടി ഉഷ വ്യക്തമാക്കി.
സർക്കാരുകൾ ഇരുവരേയും അവഗണിച്ചുവെങ്കിലും അവർക്ക് വേണ്ടതെല്ലാം ചെയ്തുവെന്നും ഉഷ പറഞ്ഞു. ഒരു കായിക താരത്തിന് ടാർഗറ്റ് ഒളിമ്പിക് പോഡിയം പദ്ധതി പ്രകാരം 30 ലക്ഷം രൂപ ലഭിക്കും. എന്നാൽ എല്ലാത്തിന്റേയും ബിൽ സഹിതം ഹാജരാക്കിയിട്ടും സഹായം ഒന്നും ലഭിച്ചിട്ടില്ലെന്നും ഉഷ ഒരു ചാനലിനോട് വ്യക്തമാക്കി.