സ്വയം സംരംഭകമിഷന്‍ എന്ന പേരില്‍ പ്രവര്‍ത്തമാരംഭിച്ച അക്ഷയ കഴിഞ്ഞകാലങ്ങളില്‍ കൈവരിച്ച നേട്ടം അഭിമാനാര്‍ഹമാണെന്ന് വ്യവസായ ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം ഐഎംജിയില്‍ അക്ഷയയുടെ ഇന്‍ഹൗസ് പരിശീലന പരിപാടിയായ പാഠശാലയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന അക്ഷയ പൊതുജനങ്ങള്‍ക്ക് ഗുണകരമായ സേവനങ്ങള്‍ കാര്യക്ഷമമായെത്തിക്കുന്നതിന് കൂടുതല്‍ വൈദഗ്ദ്ധ്യം സ്വരൂപിക്കണം. ഇത് ലക്ഷ്യം വച്ചുകൊണ്ടാണ് പാഠശാല പരിശീലന പരിപാടി തുടങ്ങുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഐഎംജി ഡയറക്ടര്‍ ജനറല്‍ ടിങ്കു ബിസ്വാള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാഠശാലയുടെ ബ്രോഷറും മന്ത്രി പ്രകാശിപ്പിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.