KRail: 'കോണ്‍ഗ്രസുകാര്‍ക്ക് കല്ലുവേണമെങ്കില്‍ നമ്മള്‍ എത്തിച്ചുകൊടുക്കാം'; കല്ലുവാരിക്കൊണ്ടുപോയാല്‍ പദ്ധതി തടയാന്‍ സാധിക്കുമോയെന്ന് കോടിയേരി

സിആര്‍ രവിചന്ദ്രന്‍

ശനി, 19 മാര്‍ച്ച് 2022 (13:59 IST)
കോണ്‍ഗ്രസുകാര്‍ക്ക് കല്ലുവേണമെങ്കില്‍ നമ്മള്‍ എത്തിച്ചുകൊടുക്കാമെന്നും കല്ലുവാരിക്കൊണ്ടുപോയാല്‍ പദ്ധതി തടയാന്‍ സാധിക്കുമോയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ആദ്യമായാണ് വികസനങ്ങളെയെല്ലാം എതിര്‍ക്കുന്ന പ്രതിപക്ഷമുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ തെറ്റിദ്ധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ്, ബിജെപി, എസ്ഡിപി ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്തനീക്കമാണ് കേരളത്തില്‍ നടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 
തിരൂരില്‍ സില്‍വര്‍ലൈനെതിരെ വന്‍ പ്രതിഷേധം. പൊലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയാണ്. കല്ലുകള്‍ സ്ഥാപിച്ചയുടന്‍ നാട്ടുകാര്‍ പിഴുതെറിയുന്നു. വെങ്ങാനൂര്‍ ജുമാ മസ്ജിദിന്റെ പറമ്പില്‍ കല്ലിടുന്നത് ഒഴിവാക്കിയെങ്കിലും വീടുകളുടെ പറമ്പില്‍ കല്ലിടുകയാണ്. പുനഃരധിവാസത്തെ കുറിച്ച് ഒരുവ്യക്തതയും നല്‍കാതെയാണ് സര്‍ക്കാര്‍ നടപടിയെന്ന് നാട്ടുകാര്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍