Silver Line: സില്‍വര്‍ലൈന്‍ നടപ്പാക്കും, പ്രതിഷേധങ്ങള്‍ വികസനത്തിനെതിരെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

ശനി, 19 മാര്‍ച്ച് 2022 (13:45 IST)
സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്നും പ്രതിഷേധങ്ങള്‍ വികസനത്തിനെതിരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒന്നും കടലാസില്‍ ഒതുങ്ങില്ല. എന്തെല്ലാം സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനപിന്തുണയോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും നാടിന്റെ വികസനത്തിന് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
അതേസമയം തെറ്റിദ്ധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്, ബിജെപി, എസ്ഡിപി ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്തനീക്കമാണ് കേരളത്തില്‍ നടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍