നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു.
ബസുടമകളുമായി നാളെ കോട്ടയത്ത് ചര്‍ച്ച നടത്താമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പു കൊടുത്തതിനാലാണ് സമരം മാറ്റിവച്ചതായി ബസുടമകളുടെ സംഘടനകള്‍ പറഞ്ഞത്.
മിനിമം ചാര്‍ജ് പത്തു രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടുക, സ്വകാര്യ ബസ് പെര്‍മിറ്റ് നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സംഘടനകള്‍ സമരത്തിന് ആഹ്വാനം നല്‍കിയത്.