പ്രധാനമന്ത്രിയെ കാണുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ 28ന് ഡല്‍ഹിക്ക് പോകും; ആദ്യയാത്രയില്‍ മന്ത്രിമാര്‍ ആരും ഒപ്പമുണ്ടാകില്ല

Webdunia
വ്യാഴം, 26 മെയ് 2016 (08:55 IST)
പ്രധാനമന്ത്രിയെ കാണുന്നതിനായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 28ന് ഡല്‍ഹിക്ക് പോകും. പ്രധാനമന്ത്രിയെ കൂടാതെ രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി അടക്കമുള്ളവരെയും പിണറായി വിജയന്‍ സന്ദര്‍ശിക്കും. അതേസമയം, ഇത് സൌഹൃദസന്ദര്‍ശനമാണെന്നും നിവേദനം നല്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
 
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ചുമതലയുള്ള മന്ത്രിമാരെയും കാണും. മുഖ്യമന്ത്രി മാത്രമായിരിക്കും ഡല്‍ഹിക്ക് പോകുക. മറ്റ് മന്ത്രിമാര്‍ ആരും തന്നെ ഈ യാത്രയില്‍ ഒപ്പമുണ്ടാകില്ല.
 
അതേസമയം, ഡല്‍ഹിയില്‍ എത്തുന്ന മുഖ്യമന്ത്രിയെ കാണുന്നതിന് സന്ദര്‍ശകര്‍ക്ക് അവസരം ഉണ്ടായിരിക്കും. അതിനായി പ്രത്യേകസമയവും നിശ്ചയിക്കുന്നതായിരിക്കും.
Next Article