കേരള മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്‌ഛാദന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. ചൊവ്വാഴ്ച വിമാനത്താവളത്തില്‍ വെച്ച് കണ്ടപ്പോഴാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിച്ചത്. പ്രതിഷേധം വ്യക്തമാക്കി കൊണ്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് കൈമാറുകയും ചെയ്തു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആയിരുന്നു ഇത്തരം ഒരു അപമാനം ഉണ്ടായിരുന്നതെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ചടങ്ങില്‍ പങ്കെടുക്കാന്‍ വിളിച്ചതും വരേണ്ടെന്ന് പറഞ്ഞതും വെള്ളാപ്പള്ളിയാണെന്നും പ്രധാനമന്ത്രി കേരളത്തിലുള്ള സമയത്ത് കൂടുതല്‍ വിവാദം ഉണ്ടാക്കേണ്ടെന്ന് കരുതിയാണ് താന്‍ മിണ്ടാതിരുന്നതെന്നും മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ അറിയിച്ചു.
ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി, പ്രധാനമന്ത്രിയുടെ ഓഫീസ് വിവാദം ഒഴിവാക്കാന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും പറഞ്ഞു.