കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ കീഴേത്തിയുടെ ഫോണില്‍ നിന്നും വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചതായി പരാതി. മാതൃവേദി സംഘടനയുടെ ഡയറക്ടര്‍ കൂടിയായ പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. വൈദികനെതിരെ നടപടി വേണമെന്ന് വീട്ടമ്മമാര്‍ ആവശ്യപ്പെട്ടു. മാനന്തവാടി ബിഷപ്പിന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.