തൊടുപുഴ കുമ്മംകല്ലിൽ സിപിഎമ്മിന്‍റെ റോഡ് ഉപരോധത്തിനിടെ വൈദികനെ മർദ്ദനമേറ്റ സംഭവത്തിൽ സിപിഎം നേതാക്കൾ ഖേദം പ്രകടിപ്പിച്ചു.ബുധനാഴ്ച രാവിലെ പത്തിന് തൊടുപുഴ സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിൽ എത്തിയാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.വി.വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ നേതാക്കള്‍ ഖേദം അറിയിച്ചത്.
കയ്യേറ്റത്തിനിരയായ ഫാ. മാത്യു കുന്നംപള്ളി, കോതമംഗലം രൂപത വികാരി ജനറല്‍ ജോര്‍ജ് ഓലിയപ്പുറം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഖേദപ്രകടനം. സംഭവത്തിൽ പ്രതികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.ചൊവ്വാഴ്ച രാവിലെ കുമ്പംകല്ലില്‍ സിപിഎം സംഘടിപ്പിച്ച വഴിതടയല്‍ സമരം മൂലം യാത്ര തടസ്സപ്പെട്ടതു ചോദ്യംചെയ്തതിനെത്തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ വൈദികനെ കയ്യേറ്റം ചെയ്യുകയായിരുന്നു.