മുതിർന്ന പൗരന്മാർക്കുള്ള തപാൽ വോട്ട് 85 കഴിഞ്ഞവർക്ക് മാത്രം

എ കെ ജെ അയ്യർ

ഞായര്‍, 3 മാര്‍ച്ച് 2024 (14:29 IST)
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ 80 വയസിനു മുകളിൽ പ്രായമുള്ളവർക്ക് നൽകിയിരുന്ന തപാൽ വോട്ട് സൗകര്യം ഇനി 85 വയസിനു മുകളിലുള്ളവർക്ക് മാത്രമായിരിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചതാണിക്കാര്യം.ഈ രീതിയിൽ വോട്ട് ചെയ്യേണ്ടവ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമിൽ - ഫോറം 02 ഡി - തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു അഞ്ചു ദിവസങ്ങൾക്കകം അപേക്ഷ നൽകണമെന്നും അദ്ദേഹം അറിയിച്ചു.
 
ബൂത്ത് ലെവൽ ഓഫീസർമാരിൽ നിന്ന് അപേക്ഷാ ഫോറം വാങ്ങി പൂരിപ്പിച്ചു നൽകാം. അപേക്ഷകൾ പരിശോധിച്ച് വോട്ടു ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. പോളിങ് ഉദ്യോഗസ്ഥർ ഇവരെ സന്ദർശിച്ചു തപാൽ ബാലറ്റ് നൽകും.
 
അതിനുശേഷം വോട്ട് രേഖപ്പെടുത്തി നൽകുന്ന ബാലറ്റ് ഇവർ കൈപ്പറ്റും. പ്രായാധിക്യം കാരണം ബൂത്തിൽ പോകാതെ തന്നെ വോട്ടു ചെയ്യുന്നതിനുള്ള അവസരമാണ് ഇതിലൂടെ മുതിർന്ന പൗരന്മാർക്ക് നൽകുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍