വാരിക വായനക്കാരുടെ സൂപ്പർസ്റ്റാർ കോട്ടയം പുഷ്പനാഥ് അന്തരിച്ചു

Webdunia
ബുധന്‍, 2 മെയ് 2018 (12:20 IST)
പ്രശസ്ത എഴുത്തുകാരൻ കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസ്സായിരുന്നു. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. നൂറിലേറെ ഡിറ്റക്ടീവ്, മാന്ത്രിക നോവലുകൾ രചിച്ചിട്ടുണ്ട്. 
 
ടി വി സീരിയലുകൾ ഒക്കെ വരുന്നതിനും മുന്നേ വാരിക വായന സജീവമായിരുന്ന കാലത്തെ ശ്രദ്ധേയനായ നോവലിസ്റ്റ് ആയിരുന്നു കോട്ടയം പുഷ്പനാഥ്. മനോരമ, മംഗളം, മനോരാജ്യം തുടങ്ങിയ വാരികകളിലും അല്ലാതെയുമായി വിവിധങ്ങളായ നോവലുകള് അദ്ദേഹം എഴുതിയിരുന്നു‍. 
 
അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കോട്ടയം പുഷ്പനാഥ് 1967ൽ മനോരാജ്യത്തിലൂടെയാണ് നോവൽ എഴുത്തിലേക്ക് തിരിയുന്നത്. പിന്നീട് മുന്നൂറോളം നോവലുകൾ എഴുതി. ഇദ്ദേഹത്തിന്റെ നോവലുകൾ തമിഴിലും കന്നടയിലും തെലുങ്കിലും തർജ്ജമ ചെയ്യപ്പെട്ടു.
 
കർദ്ദിനാളിന്റെ മരണം, നെപ്പോളിയന്റെ പ്രതിമ, യക്ഷിക്കാവ്, രാജ്കോട്ടിലെ നിധി, ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ, ദി ബ്ലെയ്ഡ്, ബ്രഹ്മരക്ഷസ്സ്, ടൊർണാഡോ, ഗന്ധർവ്വയാമം, ദേവയക്ഷി, ഡ്രാക്കുളക്കോട്ട, പാരലൽ റോഡ്, ലെവൽ ക്രോസ്, ഡ്രാക്കുളയുടെ അങ്കി, ഹിറ്റ്ലറുടെ തലയോട്, മന്ത്രമോഹിനി തുടങ്ങിയവയാണ് പ്രധാന കൃതികൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article