പൂജപ്പുര ജയിലിലെ കൊവിഡ് വ്യാപനം: 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പരോൾ നൽകുമെന്ന് സർക്കാർ

Webdunia
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (21:39 IST)
പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ 65 വയസിന് മുകളിലുള്ള തടവുകാർക്ക് പരോൾ നൽകുമെന്ന് സർക്കാർ. പുതിയ തീരുമാനപ്രകാരം അറുപതോളം തടവുകർക്കായിരിക്കും പരോൾ ലഭിക്കുക.
 
കൊവിഡ് വ്യാപനം രൂക്ഷമായ പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്നും 114 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതുവരെ തടവുകാരും ജയിൽ ജീവനക്കാരും അടക്കം 477 പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.  ഇന്ന് 463 പേരിൽ നടത്തിയ പരിശോധനയിലാണ് 114 പേർ രോഗബാധിതരാണെന്ന് കണ്ടെത്തിയത്.
 
ജയിലിലെ ഒരു തടവുകാരൻ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.കടുത്ത ആസ്‌മ രോഗി കൂടിയായിരുന്ന മണികണ്‌ഠനാണ് മരിച്ചത്. ഇയാളെ രോഗലക്ഷണങ്ങളോടെ ഈ മാസം 11നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article