തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്

ശ്രീനു എസ്
വ്യാഴം, 13 ഓഗസ്റ്റ് 2020 (14:54 IST)
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴായിരുന്നു 59പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയത്. ഇവരില്‍ ആന്റിജന്‍ പരിശോധയാണ് നടത്തിയത്. കഴിഞ്ഞ ദിവസം ജയിലിലെ ഒരു തടവുകാരന്‍ കുഴഞ്ഞുവീണിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് കൊവിഡ് പോസിറ്റീവ് വന്നതോടെയാണ് ജയിലിലെ മറ്റുള്ളവര്‍ക്കും പരിശോധന നടത്തിയത്.
 
എന്നാല്‍ രോഗം സ്ഥിരീകരിച്ച 59പേര്‍ക്കും ലക്ഷണങ്ങള്‍ ഒന്നും ഇല്ല. അടുത്ത ദിവസങ്ങളില്‍ മുഴുവന്‍ തടവുകാര്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് പരിശോധന നടത്തുമെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article