സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ പൂജാ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 3 കോടി രൂപ മൂലത്തറ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി വിജയനു ലഭിച്ചു. മികച്ച കര്‍ഷകന്‍ കൂടിയായ വിജയന്‍ മീനാക്ഷിപുരം മുള്ളന്‍ത്ഓട് സ്വദേശി ചടയന്‍റെ മകനാണ്.
കാര്‍ഷിക ജോലിക്കാര്‍ക്ക് കൂലി നല്‍കുന്നതിനായി ചില്ലറ വാങ്ങാനായാണ് വിജയന്‍ ലോട്ടറിയെടുത്തത്. വിജയനു ലോട്ടറി സമ്മാനം അടിച്ചതോടെ ഭാര്യ ഷീലയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മകന്‍ നവനീത് വിജയനുമൊപ്പം അയല്‍വാസികളും ത്രില്ലിലാണിപ്പോള്‍.