പൂജാ അവധി: ചെന്നൈയിലേക്ക്‌ സ്പെഷ്യല്‍ ട്രെയിനുകള്‍

Webdunia
വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (17:17 IST)
പൂജാ അവധിയോട്‌ അനുബന്ധിച്ച്‌ മലയാളികളായ ട്രെയിന്‍ യാത്രക്കാരുടെ സൌകര്യാര്‍ത്ഥം കൊച്ചുവേളിയില്‍ നിന്ന്‌ ചെന്നൈയിലേക്ക്‌ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനമായി. കോട്ടയം വഴിയാണ്‌ ഈ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടുന്നത്‌.

കൊച്ചുവേളി - ചെന്നൈ സെന്‍ട്രല്‍ - ട്രെയിന്‍ നമ്പര്‍ 06338 - സെപ്തംബര്‍ 30 നു വൈകിട്ട്‌ 4.05 നു പുറപ്പെട്ട്‌ അടുത്ത ദിവസം രാവിലെ 9.40 നു ചെന്നൈയിലെത്തും. തിരിച്ച്‌ ചെന്നൈയില്‍ നിന്ന്‌ കൊച്ചുവേളിയിലേക്കുള്ള സ്പെഷ്യല്‍ ട്രെയിന്‍ നമ്പര്‍ 096337 - ഒക്ടോബര്‍ ഒന്നിനു വൈകിട്ട്‌ ഏഴു മണിക്ക്‌ ചെന്നൈയില്‍ നിന്ന്‌ പുറപ്പെട്ട്‌ അടുത്ത ദിവസം രാവിലെ പതിനൊന്നു മണിക്ക്‌ കൊച്ചുവേളിയിലെത്തുമെന്ന്‌ ദക്ഷിണ റയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

ഇതിനൊപ്പം കൊച്ചുവേളിയില്‍ നിന്ന്‌ ഒക്ടോബര്‍ അഞ്ചിനു വൈകിട്ട്‌ അഞ്ചുമണിക്ക്‌ പുറപ്പെടുന്ന സ്പെഷ്യല്‍ ട്രെയിന്‍ നമ്പര്‍ 06340 അടുത്ത ദിവസം രാവിലെ 9.40 നു ചെന്നൈയിലെത്തും. തിരിച്ച്‌ ചെന്നൈയില്‍ നിന്ന്‌ ഒക്ടോബര്‍ ആറിനു ഉച്ചയ്ക്ക്‌ 12.15 നു പുറപ്പെടുന്ന സ്പെഷ്യല്‍ ട്രെയിന്‍ നമ്പര്‍  06339 അടുത്ത ദിവസം രാവിലെ അഞ്ചു മണിക്‌ കൊച്ചുവേളിയിലെത്തിച്ചേരും.

കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എറണാകുളം ടൌണ്‍, ആലുവ, തൃശൂര്‍, പാലക്കാട്‌, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്‌, സേലം, ജോലാര്‍പേട്ട, കാട്പാഡി, അരക്കോണം എന്നിവിടങ്ങളില്‍ മാത്രമാവും ഈ സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക്‌ സ്റ്റോപ്പുണ്ടാവുക.  കൊച്ചുവേളിയില്‍ നിന്ന്‌ ചെന്നൈക്കു പോകുന്ന വണ്ടികള്‍ക്ക്‌ പെരമ്പൂരിലും സ്റ്റോപ്പുണ്ടാകും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.