കൊവിഡ് വ്യാപനം: പൊന്മുടി അടച്ചു

Webdunia
വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (19:00 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് പൊന്മുടി,കല്ലാർ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. വിതുര പഞ്ചായത്തിലെ കല്ലാർ വാർഡ് കണ്ടെയ്‌മെന്റ് സോൺ ആയതിനെ തുടർന്നാണ് നടപടി.
 
കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ടരമാസത്തോളം സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന പൊന്മുടി അടുത്തിടെയാണ് തുറന്നത്. ടൂറിസ്റ്റുകളുടെ തിരക്ക് ഏറിയതോടെ പൊന്മുടിയിൽ സന്ദർശകർക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ഒന്നാം ഡോസ് വാക്‌സിൻ എടുത്തവർ,ആർടിപി‌സി‌ആർ പരിശോധന നടത്തിയവർ.കൊവിഡ് ബാധിച്ച് ഒരുമാസം പിന്നിട്ടവർ എന്നിങ്ങനെ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് പ്രവേശനം നൽകിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article