കൊല്ലത്ത് രാത്രി പരിശോധനക്കിടെ സിനിമ നടിയും നാടകപ്രവര്‍ത്തകയുമായ ഹിമ ശങ്കര്‍ ശീമാട്ടിയെയും സുഹൃത്തിനെയും തടഞ്ഞുവച്ച സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കൊല്ലം അഡീഷണല്‍ പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു.
സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ മോശമായ സംസാരം ഒഴിവാക്കേണ്ടതായിരുന്നു. എന്നാല്‍ ഇരുവരേയും കസ്റ്റഡിയില്‍ എടുത്തതിലും ചോദ്യം ചെയ്തതിലും തെറ്റില്ലെന്നും എസിപി ലാല്‍ജി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവരെ രാവിലെ വരെ സ്റ്റേഷനില്‍ നിര്‍ത്തിയത് ശരിയായില്ലെന്നും രേഖകള്‍ പരിശോധിച്ച ശേഷം വിട്ടയക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹിമയെയും സുഹൃത്ത് ശ്രീരാം രമേശിനെയും കഴിഞ്ഞ 23 ന് രാത്രി ഒരുമണിക്ക് ബൈക്കില്‍ തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ ചിന്നക്കടയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.