സ്വഭാവ ശുദ്ധീകരണത്തിനായി വിദഗ്ധരെയെടക്കം കൊണ്ടു വന്നു ക്ലാസെടുപ്പിച്ചു പെരുമാറ്റം മെച്ചപ്പെടുത്താനാണു തീരുമാനം. പൊലീസുകാരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിംഗ് കോളജിലും തൃശ്ശൂരിലെ പൊലീസ് അക്കാദമിയിലുമായിരിക്കും പരിശീലനം. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ കോടതി വളപ്പിലും പിന്നീട് പൊലീസ് സ്റ്റേഷനിലും മാധ്യമപ്രവര്‍ത്തകരെ പൊലീസ് അകാരണമായി മര്‍ദിച്ച സംഭവത്തെ തുടര്‍ന്നാണു ഈ മാസം പരിശീലനം തുടങ്ങാന്‍ കാരണം.
2013ല്‍ രാജസ്ഥാന്‍ പൊലീസ് സേനയ്ക്ക് സമാന പരിശീലനം നല്‍കിയിതു വിജയകരമായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കേരളത്തിലും പരിശീലനത്തിന് തുടക്കമിടുന്നതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറയുന്നു. പര്‌സപര ബഹുമാനം, ആശയ വിനിമയ ശേഷി. സാഹചര്യത്തിനനുസരിച്ചു പെരുമാറാനുള്ള കഴിവ് തുടങ്ങിയവ കൈമുതലാക്കാന്‍ കഴിയുന്ന തരത്തിലാകും പരിശീലനം.