ലഹരി വില്‍പ്പന: 26 പേര്‍ പിടിയില്‍
സ്കൂള്‍ പരിസരങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങളും മറ്റ് നിരോധിത ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നതിനെതിരെ നടത്തിയ സംസ്ഥാന വ്യാപകമായ റെയ്ഡില്‍ 26 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആകെ 77 റെയ്ഡുകള്‍ നടത്തിയതില്‍ 26 കേസുകളും രജിസ്റ്റര്‍ ചെയ്തതായി പൊലീസ് മേധാവി അറിയിച്ചു.
ഇതോടെ കഴിഞ്ഞ മേയ് 30 മുതല്‍ നടത്തിയ ഇത്തരം റെയ്ഡുകളില്‍ അറസ്റ്റിലായവരുടെ എണ്ണം 4581 ആയി ഉയര്‍ന്നു. ആകെ 24209 റെയ്ഡുകളും നടത്തി. ഇതുമായി ബന്ധപ്പെട്ട് ഒട്ടാകെ 4702 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് പൊലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.