പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; അഞ്ച് പേര്‍ പിടിയില്‍

Webdunia
വ്യാഴം, 8 ഒക്‌ടോബര്‍ 2015 (18:37 IST)
പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പും ബ്ലാക്ക്മെയിലിംഗും നടത്തിയിരുന്ന സംഘത്തെ പിടികൂടി. ഒരു സ്ത്രീ അടക്കം അഞ്ച് പേരാണ് പിടിയിലായത്. പെരുമ്പാവൂർ സ്വദേശി മയൂഖി, പേരൂർ സ്വദേശി നാരായണദാസ് എന്ന സതീശൻ,സായി ശങ്കർ,സിബിൻ, സമീർ എന്നിവരാണ് പിടിയിലായത് .

സ്ത്രീകളെ ഉപയോഗിച്ച് വലയിലാക്കുകയും പിന്നീട് റെയ്ഡ് എന്ന വ്യജേന ആളുകളെ കള്ളകേസിൽ കുടുക്കി പണം തട്ടുകയും ചെയ്യുന്ന സംഘമാണ് പിടിയിലായത്.