വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Webdunia
തിങ്കള്‍, 23 ഫെബ്രുവരി 2015 (18:50 IST)
വീട്ടമ്മയെ അപമാനിക്കാന്‍ ശ്റമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിറ്റി ട്രാഫിക് വിഭാഗത്തിലുള്ള നെയിം എന്ന 45 കാരനായ പൊലീസുകാരനാണു നെയ്യാറ്റിന്‍കര പൊലീസിന്‍റെ വലയിലായത്.

നെയ്യാറ്റിങ്കര കൂട്ടപ്പന നിവാസിയായ സരോജിനിയമ്മ എന്ന 65 കാരിയാണു പരാതിക്കാരി. ഇവരുടെ അയല്‍ക്കാരിയായ ജയലക്ഷ്മിയുമായി സരോജിനിയമ്മ പിണക്കത്തിലാണ്‌. പൊലീസുകാരനുമായി അടുപ്പമുണ്ടായിരുന്ന ജയലക്ഷ്മി പൊലീസുകാരനെ കൂട്ടുപിടിച്ച് സരോജിനിയെ അപമാനിക്കാന്‍ തയ്യാറായതാണു  വിനയായത്. സരോജിനിയമ്മയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നെയിമിനെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.