വീട്ടുവളപ്പില്‍ കഞ്ചാവ് ചെടിയുമായി 20 കാരന്‍ പിടിയില്‍

ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (15:02 IST)
വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ 20 കാരനെ എക്സൈസ് സംഘം പിടികൂടി. അരശുപറമ്പ് പുളിയന്നിക്കോണം പണയില്‍ പുത്തന്‍ വീട്ടില്‍ കിച്ചു എന്ന അഖിലാണു അറസ്റ്റിലായത്.
 
മൂന്നു മാസത്തോളം വളര്‍ച്ചയുള്ള ഒന്‍പതു കഞ്ചാവു ചെടികള്‍ നന്നായി വളമിട്ട് വളര്‍ത്തിയ നിലയിലാണ് അഖിലിന്‍റെ വീട്ടുവളപ്പില്‍ നിന്ന് നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്.ജി അരവിന്ദിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക