മുഖ്യമന്ത്രിയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു

Webdunia
ശനി, 8 ഏപ്രില്‍ 2017 (08:25 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെസ്ബുക്കിൽ പോസ്റ്റിട്ട വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അഖില്‍ കൃഷ്ണനാണ് അറസ്റ്റിലായത്. തൊടുപുഴ കോലാനി സ്വദേശിയാണ്. 
 
മുഖ്യമന്ത്രിയെ കൊല്ലാന്‍ ഈ നാട്ടില്‍ ഒരു ഐഎസ് ഭീകരവാദിയുമില്ലേ എന്നായിരുന്നു അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തൊടുപുഴ കോലാനി സ്വദേശിയാണ് അഖിൽ. ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് അക്രമത്തെ തുടര്‍ന്നായിരുന്നു അഖിലിന്റെ പോസ്റ്റ്.  
Next Article