മദ്യപിക്കാനെത്തിയവർ 12 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനു പിടിയിലായി

എ കെ ജെ അയ്യര്‍

ബുധന്‍, 29 ജനുവരി 2025 (11:29 IST)
തിരുവനന്തപുരം: പന്ത്രണ്ടുകാരിയുടെ വീട്ടിൽ ബന്ധുവിനൊപ്പം മദ്യപിക്കാനെത്തിയവർ നടത്തിയ ലൈംഗികാതിക്രമത്തിനു പോലീസ് പിടിയിലായി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ ഉണ്ടായ അസ്വാഭാവികത അറിഞ്ഞ് രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് പെൺകുട്ടി സംഭവം വെളിപ്പെടുത്തിയതും പോലീസിൽ പരാതി നൽകിയതും.
 
മടവൂർ വേമുട് ചരുവിള പുത്തൻ വീട് രാജീവ് (39), മടവൂർ പുലിയൂർക്കോണം ചരുവിള വീട്ടിൽ രതീഷ് എന്നിവരാണ് പള്ളിക്കൽ പോലീസിൻ്റെ പിടിയിലായത്.
 
കഴിഞ്ഞ പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ ബന്ധുവിനൊപ്പമായിരുന്നു ഇവർ മദ്യപാനത്തിന് എത്തിയത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് അടക്കമുള്ളവ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍