ബാലികയെ പീഡിപ്പിച്ച 65 കാരനു ഏഴു വർഷം കഠിന തടവും പിഴയും

എ കെ ജെ അയ്യർ
ഞായര്‍, 14 ജനുവരി 2024 (13:42 IST)
തിരുവനന്തപുരം: നാല് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 65 കാരനെ കോടതി ഏഴു വർഷത്തെ കഠിന തടവിനും 25000 രൂപ പിഴയും വിധിച്ചു. അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ച മുരളീധരനെയാണ് പ്രത്യേക പോക്സോ കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്.
 
2021 ജൂലൈ ഇരുപത്തൊന്നിനായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതിക്ക് നാല് മാസം അധിക തടവ് ശിക്ഷ കൂടി അനുഭവിക്കണം. പെൺകുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം അന്വേഷിക്കുന്നതിനായി കുട്ടിയുടെ മാതാവ് പോലീസ് സ്റ്റേഷനിലേക്ക് പോയ തക്കത്തിനായിരുന്നു പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
 
വീടിനു പുറത്തു നിന്നിരുന്ന കുടുംബശ്രീ പ്രവർത്തകരാണ് വിവരം പോലീസിൽ അറിയിച്ചത്. ദൃക്‌സാക്ഷികൾ പ്രതിക്കെതിരെ കോടതിയിൽ മൊഴിയും നൽകിയിരുന്നു. അതേസമയം പ്രതിക്കെതിരെ മൊഴി നൽകാൻ കുട്ടിയുടെ പിതാവ് തയ്യാറായില്ലെങ്കിലും കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article