പ്ലസ് ടു അനുവദിച്ചതില്‍ നിയമവിരുദ്ധതയില്ല: കെസി ജോസഫ്
പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് മന്ത്രി കെസി ജോസഫ് രംത്ത്. സംസ്ഥാനത്ത് പ്ലസ് ടു അനുവദിച്ചതില്‍ നിയമവിരുദ്ധമായ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്ലസ് ടു വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്നത് തികച്ചും ആരോപണങ്ങള്‍ മാത്രമാണ്. ശാസ്ത്രീയമായാണ് പ്ലസ് ടു ബാച്ചുകള്‍ സംസ്ഥാനത്ത് അനുവദിച്ചിരിക്കുന്നത്. മറിച്ച് നിലവിലെ ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ തെളിവ് നല്‍കിയാല്‍ അന്വേഷിക്കാമെന്നും മന്ത്രി പറഞ്ഞു.