പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ശ്രീനു എസ്
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (09:44 IST)
പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. മെരിറ്റ് കമ്യൂണിറ്റി റിസര്‍വേഷന്‍ ക്വാട്ടയിലാണ് ഇന്ന് അഡ്മിഷന്‍ നടക്കുന്നത്. ഇന്നലെ രാത്രിയാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. ഇന്ന് രാവിലെ 10 മണിമുതല്‍ അടുത്തമാസം ആറുവരെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലെത്തി പ്രവേശനം നേടാം. 
 
അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നു വരുന്ന സപ്ലിമെന്ററി അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ പ്രവേശന നടപടികള്‍ ഒരേകാലയളവില്‍ നടക്കുന്നതിനാല്‍ ഏതെങ്കിലുമൊരു ക്വാട്ടയില്‍ പ്രവേശനം നേടിയാല്‍ മറ്റൊരു ക്വാട്ടയിലേക്ക് പ്രവേശനം മാറ്റാന്‍ സാധിക്കില്ലെന്നും അറിയിപ്പുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article