നിരോധിത പ്ലാസ്റ്റിക് ഉപയോഗം: കണ്ണൂരിൽ ഈടാക്കിയ പിഴ 3.74 ലക്ഷം രൂപ

എ കെ ജെ അയ്യര്‍
തിങ്കള്‍, 22 ഓഗസ്റ്റ് 2022 (14:00 IST)
കണ്ണൂർ: കണ്ണൂർ ജില്ലയിൽ നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിന് കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ പിഴ ഇനത്തിൽ ഈടാക്കിയത് 3.74 ലക്ഷം രൂപ. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പന, ഉപയോഗം എന്നിവ തടയാനായി ജില്ലയിൽ കർശനമായ പരിശോധനയാണ് നടക്കുന്നത്.

വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആകെ 3724 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇവയിൽ 2646 സ്ഥലത്ത് ചട്ടലംഘനം നടത്തിയത് കണ്ടെത്തിയതിനാൽ ആകെ 3,74,700 രൂപയാണ് പിഴ ഇനത്തിൽ ലഭിച്ചത്.

ജില്ലയിൽ ഏറ്റവും അധികം പിഴ ഈടാക്കിയത് ചിറക്കൽ പഞ്ചായത്തിൽ നിന്നാണ്. ആകെ 102 സ്ഥാപനങ്ങളിൽ നിന്ന് 35000 രൂപ പിഴ ഈടാക്കി. ചെറുകുന്നിൽ 168 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 8600 രൂപ പിഴ ലഭിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും. 

അനുബന്ധ വാര്‍ത്തകള്‍

Next Article