മങ്കി പോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂരില്‍ ഏഴു വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 8 ഓഗസ്റ്റ് 2022 (12:11 IST)
മങ്കി പോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂരില്‍ ഏഴു വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി യുകെയില്‍ നിന്നും എത്തിയ കുട്ടിക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഏഴ് വയസ്സുകാരിയെ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. അതേസമയം കുട്ടിക്കൊപ്പം വിദേശത്തുനിന്നെത്തിയ മാതാവും പിതാവും നിരീക്ഷണത്തിലാണ്.
 
ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ കെ സുദീപ് അറിയിച്ചിട്ടുണ്ട്. കുട്ടിക്ക് പ്രത്യേക പരിചരണമാണ് ആശുപത്രി നല്‍കുന്നതെന്നും അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍