കേരളത്തില്‍ ഇനി വന്ദേ മെട്രോ, ട്രെയിന്‍ റൂട്ടുകള്‍ കേന്ദ്രത്തിന്റെ പരിഗണനയില്‍

Webdunia
വെള്ളി, 16 ജൂണ്‍ 2023 (19:30 IST)
റെയില്‍വേ പുതുതായി പുറത്തിറക്കുന്ന എ സി വന്ദേ മെട്രോ ട്രെയിന്‍ റൂട്ടുകളെ സംബന്ധിച്ച ആലോചന റെയില്‍വേ ബോര്‍ഡ് ആരംഭിച്ചു. ഓരോ സോണിനോടും 5 വീതം വന്ദേമെട്രോ ട്രെയിനുകള്‍ ശുപാര്‍ശ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 200 കിമീ എന്ന ദൂരപരിധിയുണ്ടെങ്കിലും ഇതിന് ഇളവുകളുണ്ടാകും. പാസഞ്ചര്‍ ട്രെയിനുകള്‍ക്കുള്ള സ്‌റ്റോപ്പുകള്‍ ഈ ട്രെയിനുകള്‍ക്കുണ്ടാകില്ല.
 
എറണാകുളം കോഴിക്കോട്
കോഴിക്കോട് പാലക്കാട്
പാലക്കാട് കോട്ടയം
എറണാകുളം കൊയമ്പത്തൂര്‍
മധുര ഗുരുവായൂര്‍
തിരുവനതപുരം എറണാകുളം
കൊല്ലം തിരുനെല്‍വേലി
കൊല്ലം തൃശൂര്‍
മംഗളുരു കോഴിക്കോട്
നിലമ്പൂര്‍ മേട്ടുപാളയം എന്നീ റൂട്ടുകളിലാണ് കേരളത്തില്‍ വന്ദേമെട്രോ ട്രെയിനുകള്‍ക്ക് സാധ്യത. ഇതില്‍ നിലമ്പൂര്‍ പാതയുടെ വൈദ്യുതികരണം പൂര്‍ത്തിയാകാനുണ്ട്.പൂര്‍ണ്ണമായും ശീതീകരിച്ച 12 കൊച്ചുകളാകും വന്ദേമെട്രോയ്ക്കുണ്ടാകുക. 130 കിമീ വേഗവും ഉണ്ടാകും
 

അനുബന്ധ വാര്‍ത്തകള്‍

Next Article