ലീഗ് വരുമോ എന്ന് ആലോചിച്ച് ചിലര്‍ക്ക് 'വയറു കാളുന്നെന്ന് കുഞ്ഞാലിക്കുട്ടി
സിപിഐയുടെ പരോക്ഷ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് വരുമോയെന്ന ആലോചിച്ച് ചിലര്‍ക്ക് പേടിയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പോകുന്നവര്‍ അങ്ങ് പോയാല്‍ മതി. അതിനിടയ്ക്ക് ആരും ആരെയും കൊട്ടേണ്ട. ലീഗ് അങ്ങോട്ടു വരുമോ എന്ന് ആലോചിച്ച് ചിലര്‍ക്ക് 'വയറു കാളുകയാണ് കുഞ്ഞാലികുട്ടി പറഞ്ഞു.എസ്ഇയു സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കുഞ്ഞാലികുട്ടി.
ഇപ്പോഴത്തെ രാഷ്ട്രീയം അനുസരിച്ച് ലീഗ് യുഡി എഫില്‍ ഉറച്ചുനില്‍ക്കുമെന്നും വരാന്‍ പോകുന്ന കാര്യങ്ങള്‍ അപ്പോള്‍ പറയാമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.