ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ കമ്യൂണിസ്റ്റായിരുന്നുവെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കൃഷ്ണദാസ് ഇക്കാര്യം പറഞ്ഞത്. ഗോഡ്‌സെയുടെ ചരിത്രം കമ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
ഗോഡ്‌സെ ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകനായിരുന്നു. ഗോഡ്‌സെയുടെ കാലത്ത് ഹിന്ദുമഹാസഭയുടെ അധ്യക്ഷന്‍ എന്‍സി ചാറ്റര്‍ജിയായിരുന്നു. സോമനാഥ് ചാറ്റര്‍ജി ഇദ്ദേഹത്തിന്റെ മകനാണ്. ഇവരുടെ കുടുംബ പശ്ചാത്തലം മുഴുവനും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതായിരുന്നുവെന്നും കൃഷ്ണദാസ് ആരോപിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് എന്‍സി ചാറ്റര്‍ജി കൊല്‍ക്കത്തയില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടെന്നും കൃഷ്ണദാസ് പറഞ്ഞു.