അബ്ദുറബ്ബിനെ തടഞ്ഞ എസ്എഫ്ഐക്കാര്‍ക്ക് പരിക്ക്

വെള്ളി, 25 ജൂലൈ 2014 (12:54 IST)
മീഞ്ചന്ത ഗവ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ മാഗസിൻ പ്രകാശനം ചെയ്യാനെത്തിയ വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബിനെ എസ്എഫ്ഐ പ്രവർത്തകര്‍ തടയാൻ ശ്രമിച്ചു. പോലീസ് ഇടപെട്ട് പ്രവർത്തകരുടെ ശ്രമം വിലഫമാക്കുകയായിരുന്നു.

സംസ്ഥാനത്തെ സ്‌കൂളുകളിൽ അധിക പ്‌ളസ് ടു ബാച്ചുകൾ അധികമായി അനുവദിച്ചുതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് മന്ത്രിയെ എസ്എഫ്ഐ തടയാന്‍ ശ്രമിച്ചത്. പ്രകാശനകർമം നിർവഹിച്ച് മടങ്ങുമ്പോൾ പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് മുന്നിലേയ്ക്ക് ചാടുകയായിരന്നു. സംഘർഷത്തിൽ അഞ്ച് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക