പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും; തീരുമാനം വി എസിനെ അറിയിച്ചു

വെള്ളി, 20 മെയ് 2016 (12:51 IST)
സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി സി പി എം പോളിറ്റ് ബ്യൂറോ അംഗവും ധര്‍മ്മടം എം എല്‍ എയുമായ പിണറായി വിജയന്‍ തെരഞ്ഞെടുക്കപ്പെട്ടു. എ കെ ജി സെന്ററില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.
 
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന നേതാവ് പ്രകാശ് കാരാട്ടും  യോഗത്തില്‍ പങ്കെടുത്തു. സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് വിളിച്ചുവരുത്തി വി എസ് അച്യുതാനന്ദനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
 
ഇതിനിടെ, വരുന്ന ആറുമാസത്തേക്ക് മുഖ്യമന്ത്രിയാക്കണമെന്ന് വി എസ് ആവശ്യപ്പെട്ടതായി വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ പണറായിയെ മുഖ്യമന്ത്രിയായും വി എസിനെ ക്യാബിനറ്റ് പദവിയിലേക്കും പരിഗണിക്കുമെന്നായിരുന്നു പാർട്ടിയിൽ നിന്ന് നേരത്തെ ലഭിച്ച വിവരം.

വെബ്ദുനിയ വായിക്കുക