എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം തികച്ചതില്‍ പ്രതിപക്ഷം അസ്വസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ഒരു വര്‍ഷം കൊണ്ട് നടപ്പാക്കാനാവില്ല. ആരോഗ്യപരമായ എല്ലാ വിമര്‍ശനങ്ങളേയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും സര്‍ക്കാരിന്റെ ഒന്നാം വാർഷിക ആഘോഷം നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത വികസനം, ഗെയിൽ വാതക പെപ്പ്ലൈൻ തുടങ്ങിയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. തീരദേശപാതയും മലയോരഹൈവേയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ദേശീയജലപാത കേരളത്തിന്റെ സ്വപ്‌നമാണെന്നും അത് സാധ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഈ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവരുടെ ആശങ്കകള്‍ അകറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.