കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി എന്ന പദ്ധതിക്ക് ഇന്ന് മുതല്‍ തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി. ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മദ്യവര്‍ജ്ജനത്തിലൂന്നിയ മദ്യനയമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും വര്‍ധിച്ചുവരുന്ന ലഹരി ദുരുപയോഗം ഇല്ലാതാക്കുക എന്നത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണ്. ഒരുകാരണവശാലും നാളത്തെ തലമുറ ലഹരിയില്‍ മുങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാകരുതെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു.